കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷകൾ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ (ഗവണ്മെന്റ്/എയ്ഡഡ്/ അംഗീകാരമുള്ള അൺഎയ്ഡഡ്) പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ് ലഭ്യമാകാൻ വേണ്ടി നടത്തുന്ന പരീക്ഷകളാണ് ലോവർ സെക്കൻഡറി സ്കോളർഷിപ്പ് (എൽ. എസ്. എസ്), അപ്പർ സെക്കൻഡറി സ്കോളർഷിപ്പ് (യു. എസ്. എസ്), നാഷണൽ മീൻസ് കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീം (എൻ‌.എം‌.എം‌.എസ്.എസ്), എന്നിവ. പാഠ്യവിഷയങ്ങളിലും പൊതുവിജ്ഞാനത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് കരസ്ഥമാക്കാൻ ഈ പരീക്ഷകളിലൂടെ സാധിക്കുന്നു. എൽ. എസ്. എസ്, യു. എസ്. എസ് എന്നിവ സംസ്ഥാന സർക്കാരിന്റെയും എൻ‌.എം‌.എം‌.എസ്.എസ് കേന്ദ്ര സർക്കാരിന്റെയും പദ്ധതികളാണ്.

 എൽ. എസ്. എസ് പരീക്ഷ:

 യോഗ്യത: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നാലാം ക്ലാസ് പഠിച്ചുകൊണ്ടിരിക്കുകയും  ഒന്നാം ടേം പരീക്ഷയിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുള്ളവർ.
മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം ബി ഗ്രേഡ് ആയ കുട്ടികൾ ഉപ ജില്ലാ തല കല – കായിക- പ്രവർത്തിപരിചയ ഗണിത സോഷ്യൽ സയൻസ് മേളകളിൽ ഏതെങ്കിലും ഇനത്തിൽ എ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയവർ.
 
പരീക്ഷ വിഷയങ്ങൾ: ഒന്നാം ഭാഷ (മലയാളം/തമിഴ്/കന്നഡ), ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതം, പരിസരപഠനം.
 
യു. എസ്. എസ് പരീക്ഷ:
 യോഗ്യത: കേരളത്തിലെ സ്കൂളുകളിൽ ഏഴാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്നവരിൽ ഒന്നാം ടേം പരീക്ഷയിൽ
  1. എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കിയവർ
  2. ഭാഷാവിഷയങ്ങളിൽ 2 പേപ്പറുകൾക്കു എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും.
  3. ശാസ്ത്ര വിഷയങ്ങളിൽ ( ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) എന്നീ വിഷയങ്ങളിൽ രണ്ടെണ്ണത്തിന് എ ഗ്രേഡും ഒന്നിന് ബി ഗ്രേഡും ലഭിച്ചവർ.

(ഉപ ജില്ലാ തല കല – കായിക- പ്രവർത്തിപരിചയ ഗണിത സോഷ്യൽ സയൻസ് വിദ്യാരംഗം മേളകളിൽ ഏതെങ്കിലും ഇനത്തിൽ എ ഗ്രേഡോ ഒന്നാം സ്ഥാനമോ നേടിയവർക്കാന് രണ്ടാം മാനദണ്ഡം ബാധകമാകുക).

പരീക്ഷ വിഷയങ്ങൾ:  ഒന്നാം ഭാഷ (മലയാളം/തമിഴ്/കന്നഡ/അറബിക്/ഉറുദു/സംസ്‌കൃതം), ഇംഗ്ലീഷ്, ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം.

 
സ്കൂൾ ഹെഡ് മാസ്റ്റർ  പരീക്ഷാഭവൻ വെബ്‌സൈറ്റിൽ കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യലാണ് അപേക്ഷ രീതി.
പരീക്ഷയിൽ നിന്നും സെലക്ട് ചെയ്യപെടുന്നവർക്കു തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ നിശ്ചിത തുക സ്കോളർഷിപ് ലഭിക്കും.
സ്കോളർഷിപ് തുക എന്നതിലുപരി എൽ. എസ്‌. എസ്‌/ യു. എസ്‌. എസ്‌ പരീക്ഷ സർട്ടിഫിക്കറ്റ് ഭാവിയിൽ കുട്ടികൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ്.
 
വെബ്സൈറ്റ്: http://bpekerala.in/lss_uss_2020/

നാഷണൽ മീൻസ് കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീം (എൻ‌.എം‌.എം‌.എസ്.എസ്)

സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിലെ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  വിദ്യാർത്ഥികളുടെ രക്ഷാകർതൃ വരുമാനം പ്രതിവർഷം 1,50,000 കവിയാൻ പാടില്ല. എട്ടാം ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഗ്രേഡ് ഉണ്ടായിരിക്കണം

സംസ്ഥാന തലത്തിൽ നടത്തുന്ന പരീക്ഷയിലൂടെ സ്കോളർഷിപ്പിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.

പരീക്ഷ വിഷയങ്ങൾ: സയൻസ്, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രതിവർഷം 12000/- രൂപ ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നതിനായി നൽകുന്നു.

വെബ്സൈറ്റ്: http://scholarship.scert.kerala.gov.in/

Leave a Reply

Your email address will not be published. Required fields are marked *