ഫിസിയോതെറാപ്പി- കോഴ്സ് വിവരങ്ങൾ & സാദ്ധ്യതകൾ

ഹെൽത്ത് കെയർ മേഖലയിൽ  വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കോഴ്സ് ആണ് ഫിസിയോതെറാപ്പി. മനുഷ്യന്റെ  ചലനവും ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പരിപാലന മേഖലയാണ് ഫിസിയോതെറാപ്പി. പരിക്ക്, രോഗം, വൈകല്യം, എന്നിവ മൂലം സംഭവിക്കുന്ന  ശാരീരിക പ്രശ്നങ്ങളെ മറികടക്കാൻ ഒരു ഫിസിയോതെറാപിസ്റ് സഹായിക്കുന്നു. വ്യായാമം, തെറാപ്പി, അവബോധം എന്നിവയിലൂടെ ശാരീരികക്ഷമത വീണ്ടെടുക്കാനും അത് വഴി  ഏതു  പ്രായത്തിലുമുള്ള ആളുകൾക്ക് ആരോഗ്യം നിലനിർത്താനും വേദന നിയന്ത്രിക്കാനും രോഗം തടയാനും സഹായിക്കുന്നു. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT) & മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT) എന്നിവയാണ് പ്രധാനമായും നടത്തപെടുന്ന ഫിസിയോതെറാപ്പി കോഴ്സുകൾ.
 
ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT): യു‌ജി‌സി അംഗീകാരത്തോടുകൂടിയ 4.6 വർഷത്തെ പഠന ദൈർഘ്യമുള്ള ഒരു പ്രൊഫഷണൽ കോഴ്‌സാണ്.
2 വർഷത്തെ പഠന ദൈർഘ്യമുള്ള ബിരുദാനന്തര ബിരുദ കോ ഴ്സാണ് മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT). വിവിധ സ്പെഷ്യാലിറ്റികളിൽ ഉള്ള ഉപരിപഠനവും PhD യും ഈ മേഖലയെ കൂടുതൽ മികവുറ്റതാക്കുന്നു.

ISCO കോഡിംഗ് (2264) പ്രകാരം ഫിസിയോതെറാപ്പി ഒരു സ്വതന്ത്ര പ്രൊഫഷൻ ആയി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.  ഇന്ത്യയിൽ ഫിസിയോതെറാപ്പി ഹെൽത്ത് പ്രൊഫഷണൽ വിഭാഗത്തിൽപെടുന്നു. ഫിസിയോതെറാപ്പി അക്കാദമിക്സിനെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര മന്ത്രാലയം മുന്നോട്ടുവച്ച ഫിസിയോതെറാപ്പി മാതൃകാ പാഠ്യപദ്ധതി (Model Curriculum for Physiotherapy) ഫിസിയോതെറാപ്പിയെ സ്വതന്ത്ര പദവിയുള്ള ഒരു പ്രൊഫഷണലായി അംഗീകരിച്ചിരിക്കുന്നു. കേരള സർക്കാർ അടുത്തിടെ ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ (G.O(P) No. 5/2020/SJD,  SRO.No.417/2020) ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT)  എന്ന ബിരുദം ആണ് ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുവാനുള്ള  അടിസ്ഥാന യോഗ്യതയായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

എല്ലാ പ്രായക്കാർക്കും ബാധിക്കുന്ന നിരവധി ശാരീരിക അവസ്ഥകളുടെ  പരിശോധനയും രോഗ നിർണ്ണയവും  ചികിത്സയും (ഫിസിക്കൽ അസസ്മെന്റ്, ഫിസിക്കൽ ഡയഗ്‌നോസിംഗ്, ഫിസിക്കൽ ട്രീറ്റ്മെൻ്റ്) ഇതിൽ ഉൾപ്പെടുന്നു. പ്രിവെൻഷൻ, ക്യൂറേഷൻ, റീസ്റ്റോറേഷൻ, റീഹാബിലിറ്റേഷൻ എന്നിവ ലക്ഷ്യമിട്ടുള്ള ചികിത്സാ രീതികളാണ് ഫിസിയോതെറാപ്പിയിലുള്ളത്.  ആരോഗ്യ സംരക്ഷണത്തിൽ മൾട്ടി-ഡിസിപ്ലിനറി ടീമിലെ അംഗമെന്ന നിലയിൽ ഫിസിയോതെറാപ്പിസ്റ്റ് വളരെ പ്രധാന പങ്ക് വഹിക്കുന്നു.   ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കാൻ ധാരാളം അവസരങ്ങളുണ്ട്.

ഫിസിയോതെറാപി തൊഴിൽ അവസരങ്ങൾ

സർക്കാർ മേഖലയിലെ തസ്തികകൾ

DHS (ആരോഗ്യവകുപ്പ്)  തസ്തിക:ഫിസിയോതെറാപ്പിസ്റ്റ് (ജനറൽ).

DME (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്) തസ്തിക: സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി)

ആയുർവേദ കോളേജ് : ഫിസിയോതെറാപ്പിസ്റ്റ് 

സഹകരണ മേഖലയിലെ തസ്തികകൾ

ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ്, സീനിയർ ഫിസിയോതെറാപ്പിസ്റ്റ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്.

സ്വകാര്യ ആശുപത്രികളിലെ തസ്തികകൾ

ജൂനിയർ ഫിസിയോതെറാപ്പിസ്റ്റ്, സീനിയർ ഫിസിയോതെറാപ്പിസ്റ്റ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ്

NHM, RSBY, ജില്ലാ ഹോമിയോ ഹോസ്പിറ്റൽ, സർക്കാർ ആശുപത്രികളുടെ ആശുപത്രി വികസന സമിതികൾ എന്നിവയിൽ ഫിസിയോതെറാപ്പിസ്റ്റായി കരാർ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സാധ്യതകളും ഉണ്ട്.

പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിധേയമായി സ്വകാര്യ ഫിസിയോതെറാപ്പി സെന്ററുകളും സാധ്യമാണ്.സ്വകാര്യ പ്രാക്ടീസിന് പുറമെ ആശുപത്രികൾ, നഴ്സിംഗ് ഹോം,പെയിൻ ആൻഡ് പാലിയേറ്റീവ് സെൻ്റർ, NGO, കായിക ടീമുകൾക്കുള്ള ടീം ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവയിലും കൺസൾട്ടന്റുമാർ ആകുവാനുള്ള അവസരം ഉണ്ട്.  സംരംഭക കഴിവുള്ളവർക്ക് സ്വന്തമായി സംരംഭങ്ങൾ, സ്പഷ്യൽ സ്കൂളുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, ജെറിയാട്രിക് സെന്ററുകൾ, ഫിറ്റ്നസ് ക്ലബ് മുതലായവ സ്ഥാപിച്ച് ഫിറ്റ്നസ്, പുനരധിവാസ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിക്കും.

ബിരുദാനന്തര പഠനം കഴിഞ്ഞവർക്ക് അക്കാദമിക തലത്തിൽ പ്രവർത്തിക്കാനും അവസരം ഉണ്ട്.

കോഴ്സ് വിവരങ്ങൾ

കേരളത്തിൽ തന്നെ 15  ഫിസിയോതെറാപ്പി കോളേജുകൾ ഉണ്ട്.  അതിൽ 2 സർക്കാർ  സെൽഫിനാൻസിംഗ് കോളേജുകളും (സെന്റർ ഫോർ പ്രൊഫഷണൽ, അഡ്വാൻസ്ഡ് സ്റ്റുഡീസ് (CPAS) ൻ്റെ കീഴിലുള്ള SME കോട്ടയം, അങ്കമാലി കോളേജുകൾ),  13 പ്രൈവറ്റ് സെൽഫിനാൻസിംഗ് കോളേജുകളുമാണുള്ളത്.

ബിരുദ പ്രവേശനത്തിനായി അപേക്ഷ നൽകേണ്ടത് ഓൺലൈനായി എൽ‌ബി‌എസ്(LBS) സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വെബ് സൈറ്റിലൂടെയും  (ഗവൺമെൻ്റ് സീറ്റിനായി)  അല്ലെങ്കിൽ അതാത് കോളേജുകളുടെ  വെബ്സൈറ്റിലൂടെയുമാണ് (മാനേജ്മെൻ്റ് സീറ്റിനായി).

ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനത്തിനുള്ള യോഗ്യത

ഫിസിക്സും, കെമിസ്ട്രിയും, ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള +2 / ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകൾ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി, ബയോളജിക്ക് 50% മാർക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മൊത്തത്തിൽ 50% മാർക്കും നേടിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. മേൽ പറഞ്ഞ യോഗ്യതയ്ക്ക് പുറമേ +2 തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കേണ്ടതാണ്.

PHYSIOTHERAPY COLLEGES IN KERALA (Affiliated to Kerala University of Health Sciences (KUHS))

Sl No. College Contact number
1.   Bethany Navajeevan College of Physiotherapy, Thiruvananthapuram (Private) 0471254 4989
2.   BCF College of Physiotherapy, Vaikom (Private) 04829 271300
3.   Centre for Professional and Advanced Studies (CPAS), School of Medical Education (SME),Gandhi Nagar, Kottayam (Government) 9497338303
4.   Medical Trust Institute of Medical Sciences, Kochi (Private) 0484 2843505
5.   Centre for Professional and Advanced Studies (CPAS), School of Medical Education (SME),RegionalCentre,Angamaly (Government) 0481 2598356
6.   Little Flower Institute of Medical Science & Research Centre, Angamaly (Private) 0484 2454846
7.   EMS College of Paramedical Sciences,Perinthalmanna (Private) 9188520592, 04933297093, 04933 300300
8.   AWH Special College, Kozhikkode (Private) 9656110607
9.   JDT Islam College of Physiotherapy, Kozhikkode (Private) 0495 2730246    
10.              KMCT College of Allied Health Sciences, Mukkam, Kozhikode (Private) 0495 2296522
11.              SreeAnjaneya College of Paramedical Sciences, Kozhikode (Private) 0496 2701350
12.              Co-Operative Institute of Health Sciences,Thalassery. (Private) 0490 2351501
13.              Institute of Paramedical Sciences, Kannur Medical College, Kannur (Private) 0497 2856420
14.              A.K.G Co-operative institute of health sciences, Mavilayi, Kannur (Private) 097449 03443
15.              Lourde Institute of Allied Health Sciences, Pattuvam, Kannur (Private) 9895953794

 

തയ്യാറാക്കിയത് : കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്സ് കോർഡിനേഷൻ (KAPC) സംസ്ഥാന കമ്മിറ്റി

വിവരണം:

1. രഞ്ജിത്ത് ചന്ദ്രശേഖരൻ നായർ, പ്രൊഫസർ & ഹെഡ്, ഫിസിയോതെറാപി ഡിപ്പാർട്മെൻറ്, സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (SME), സെന്റർ ഫോർ പ്രൊഫഷണൽ, അഡ്വാൻസ്ഡ് സ്റ്റുഡീസ് (CPAS), കോട്ടയം.

2. സുഹൈൽ ടി എ, അഡ്മിനിസ്ട്രേറ്റർ (edutalks.org)

സമാന ലേഖനങ്ങൾ
കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷകൾ
കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഓഡിയോളജി, സ്പീച് ലാംഗ്വേജ് പാത്തോളജി – പാരാമെഡിക്കൽ കോഴ്സ്: സാദ്ധ്യതകൾ