സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ് ലഭിക്കാൻ അവസരമൊരുക്കുന്ന നാഷണൽ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (എൻടിഎസ്ഇ) ഡിസംബർ 13 നു നടക്കുകയാണ്. അതിനായുള്ള അപേക്ഷകൾ 2020 ഒക്ടോബർ മാസം 15 മുതൽ എസ്. സി. ഇ. ആർ. ടി. വെബ്സൈറ്റിൽ ഓൺലൈൻ ആയി ലഭ്യമാകുന്നതാണ്.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. സംസ്ഥാനതല എൻടിഎസ്ഇ പരീക്ഷ വിജയികളെ ഉൾപ്പെടുത്തി ദേശീയതല പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവർക്കാണ് സ്കോളർഷിപ് നൽകുന്നത്.
എൻടിഎസ്ഇയുടെ യോഗ്യതാ മാനദണ്ഡം
- സർക്കാർ / എയ്ഡഡ് , കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി ബി എസ് ഇ, ഐ സി സ് ഇ, തുടങ്ങി മറ്റു അംഗീകൃത സ്കൂളുകളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കു അപേക്ഷിക്കാം.
- ഒൻപതാം ക്ലാസ്സിൽ ഭാഷേതര വിഷയങ്ങൾക്കായി 55% ൽ കുറയാത്ത മാർക്കു ലഭിച്ചിരിക്കണം.
- ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ) അപേക്ഷകർക്കും അപേക്ഷിക്കാം, പക്ഷേ അവരുടെ പ്രായം 18 വയസ്സിന് താഴെയാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പരീക്ഷ സിലബസ്
- സ്കോളാസ്റ്റിക് ആപ്റ്റിട്യൂട് ടെസ്റ്റ് (Scholastic Aptitude Test)- മാത്തമാറ്റിക്സ്, സയൻസ് , സോഷ്യൽ സയൻസ്
- മെന്റൽ എബിലിറ്റി ടെസ്റ്റ് (Mental Ability Test)- വൈജ്ഞാനികവും യുക്തിസഹവുമായ കഴിവുകൾ പരീക്ഷിക്കുന്ന ചോദ്യങ്ങൾ
വിശദ വിവരങ്ങൾ എസ്. സി. ഇ. ആർ. ടി. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
എസ്. സി. ഇ. ആർ. ടി. വെബ്സൈറ്റ്:
https://scert.kerala.gov.in/ntse-nmms/
contact No: 0471-2346113, 0471 2516354, 8304049606, 9744640038, 7736702691
email: ntsescertkerala@gmail.com,nmmsescertkerala@gmail.com
മുൻവർഷങ്ങളിലെ ചോദ്യ പേപ്പറുകൾ
https://scert.kerala.gov.in/previous-question-papers/