കേരള ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR), ഇരിങ്ങാലക്കുട, തൃശൂർ “സ്പെഷ്യൽ എഡ്യൂക്കേഷൻ ഇൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആൻഡ് സെറിബ്രൽ പാൾസി” എന്ന ഡിപ്ലോമ കോഴ്സ് ഈ അധ്യയനവർഷം ആരംഭിക്കുന്നു.
കോഴ്സ് വിവരങ്ങൾ
കോഴ്സിന്റെ പേര്: D. Ed (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ)- സ്പെഷ്യൽ എഡ്യൂക്കേഷൻ
മേഖല: ടീച്ചർ ട്രെയിനിങ്
കാലാവധി: 2 വര്‍ഷം
അഡ്മിഷൻ യോഗ്യത: 50% മാർക്കോടെ പ്ലസ്ടു (+2) പാസ് ആയിരിക്കണം.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ വിദഗ്ധരായ അധ്യാപകരുടെ ടീമിനെ രൂപപ്പെടുത്തുക എന്നതാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.
തൊഴിൽ സാധ്യതകൾ
- സർക്കാർ മേഖല: ഡിസ്ട്രിക്ട് ഏർലി ഇന്റെർവെൻഷൻ സെന്റർ, റീജിയണൽ ഏർലി ഇന്റെർവെൻഷൻ സെന്റർ, ബഡ്സ്.
- ഗവണ്മെന്റ് എഡ്യൂക്കേഷൻ ഡിപ്പാര്‍ട്മെന്റ്
- സോഷ്യൽ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ്
- സ്പെഷ്യൽ സ്കൂൾസ്, റിസോഴ്സ് സെന്ററുകൾ
- റീഹാബിലിറ്റേഷൻ സെന്ററുകൾ
വെബ്സൈറ്റ്: https://www.nipmr.org.in/